GIS | സേവനത്തിലിരിക്കെ മരണം സംഭവിക്കുന്ന ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉയർത്തിയ ഉത്തരവ്

ഗ്രൂപ്പ് ഇഷ്യൂറൻസ് അംഗമായിരിക്കെ മരണപ്പെട്ടവർക്ക് 10 രൂപക്ക് 10,000/- നിരക്കിലായിരുന്നു നിലവിലെ ആനുകൂല്യം, അതായത് 400/- പ്രതിമാസം പ്രീമിയം അടക്കുന്ന ജീവനക്കാരൻ മരണപ്പെട്ടാൽ 4 ലക്ഷം രൂപ ആനുകൂല്യം കിട്ടുമായിരുന്നു.

ഉത്തരവ് പ്രകാരം 10 രൂപക്ക് 20000 രൂപ പരിരക്ഷ അനുവദിച്ചിട്ടുണ്ട്. അതായത് പ്രതിമാസ പ്രീമിയം തുക 400 അടക്കുന്നവർ മരണപ്പെട്ടാൽ 8 ലക്ഷം രൂപ ഇൻഷ്യൂറൻസ് പരിരക്ഷ അനുവദിച്ച് ഉത്തരവായി.  ഉത്തരവ് ചുവടെ ഡൗൺലോഡ്സിൽ.

Downloads
GO(P)No.10/2019/Fin Dated 13-02-2019