SSLC | എസ്.എസ്.എൽ.സി 2019ലെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

2019-ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീക്ഷാഭവൻ അറിയിച്ചു.  സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.  2018 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ നിലവിൽ ലഭ്യമാണ്.  ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.  https://digilocker.gov.in ൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.  ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന … Continue reading SSLC | എസ്.എസ്.എൽ.സി 2019ലെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

പത്താംതരം പരീക്ഷയിൽ മലയാളത്തിന് പകരം അഡീഷണൽ /സ്പെഷ്യൽ ഇംഗ്ലീഷ് അനുവദിക്കുന്നത് സംബന്ധിച്ച് .

18.06.2019  പത്താംതരം പരീക്ഷയിൽ മലയാളത്തിന് പകരം അഡീഷണൽ /സ്പെഷ്യൽ ഇംഗ്ലീഷ് അനുവദിക്കുന്നത് സംബന്ധിച്ച് .

SSLC | എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കുന്ന സംരംഭത്തിനു തുടക്കമായി. 2018ലെ സർട്ടിഫിക്കറ്റുകളാണ് നിലവിൽ ലഭിക്കുക. കേരള സംസ്ഥാന ഐ.ടി.മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെ പരീക്ഷാ ഭവനാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുളളത്. 2019 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഈ സംവിധാനം വഴി ലഭ്യമാക്കും. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.         https://digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർനമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി  sign up  എന്ന … Continue reading SSLC | എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

SSLC | എസ്.എസ്.എൽ.സി പുനർമൂല്യനിർണയം/സ്‌ക്രൂട്ടിണി 17 മുതൽ

2019 മാർച്ച് മാസം നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം/സ്‌ക്രൂട്ടിണി എന്നിവ മേയ് 17 മുതൽ 20 വരെ സംസ്ഥാനത്തെ 54 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലും നടക്കും. ഈ ക്യാമ്പുകളിലേക്ക് പുനർമൂല്യ നിർണ്ണയത്തിന് തെരഞ്ഞടുക്കപ്പെട്ട എല്ലാ അഡീഷണൽ ചീഫ് എക്‌സാമിനർമാരും, അസിസ്റ്റന്റ് എക്‌സാമിനർമാരും 17 ന് രാവിലെ 9.30ന് മൂല്യനിർണ്ണയ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണം.